ഒരു ലോകകപ്പ് കൂടെ ഞാൻ കളിച്ചേനെ, ആരും എന്നെ പിന്തുണച്ചില്ല: നിരാശയോടെ യുവരാജ് സിംഗ്

എസ് ഹർഷ
ശനി, 28 സെപ്‌റ്റംബര്‍ 2019 (11:36 IST)
2011നു ശേഷം മറ്റൊരു ഏകദിന ലോകകപ്പ് കളിക്കാൻ പറ്റാത്തതിലുള്ള വിഷമം തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. 2011 ലോകകപ്പിനു ശേഷം തനിക്കു ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായില്ലെന്നും അതിനാലാണ് കളിക്കാൻ കഴിയാഞ്ഞതെന്നും യുവി പറഞ്ഞു.
 
‘2011 ലോകകപ്പിനു ശേഷം എനിക്കു ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായില്ല. മറിച്ചായിരുന്നെങ്കിൽ ഞാൻ മറ്റൊരു ലോകകപ്പ് കൂടി കളിച്ചേനേ.’ എന്നാണ് യുവി അഭിപ്രായപ്പെട്ടത്. ഈ വർഷം ജൂണിലാണ് യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. 
 
ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെ ക്യാപ്‌റ്റനാക്കണമെന്ന നിര്‍ദേശവും യുവി മുന്നോട്ട് വെച്ചു. ഐ പി എല്‍ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കുട്ടി ക്രിക്കറ്റില്‍ വിരാടിനെക്കാള്‍ മികച്ച റെക്കോര്‍ഡ് ഹിറ്റ്‌മാനാണെന്നും യുവി പറഞ്ഞു.
 
രോഹിത്തിന് പരിമിത ഓവര്‍ മത്സരങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയും. മുമ്പ് ടെസ്‌റ്റ് - ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ടീമിനെ നയിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുമില്ല. എന്നാല്‍ ഇന്ന് ട്വന്റി-20 മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും യുവി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article