ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ടീമില്‍ നിന്നും പിന്മാറിയ യുവതാരം ഇഷാന്‍ കിഷനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് കളിക്കാന്‍ വിളിയെത്തിയിരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കുവാനായി താരത്തെ ബിസിസിഐ അധികൃതര്‍ ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ ഇത് ഇഷാന്‍ കിഷന്‍ നിരസിക്കുകയായിരുന്നുവെന്നും ഇ എസ് പി എന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക സമ്മര്‍ദ്ദം ചൂണ്ടികാണിച്ച് പിന്മാറിയ ഇഷാന്‍ കിഷന്‍ തുടര്‍ന്ന് സ്വകാര്യ പാര്‍ട്ടികളിലും മറ്റും പങ്കെടുത്തിരുന്നു. ടീമില്‍ തിരിച്ചെത്താന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചിട്ടും താരം ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടെസ്റ്റ് പരമ്പരയ്ക്ക് വിളിച്ചിട്ടും ഇഷാന്‍ അത് നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.