വിവാഹശേഷം ആദ്യമായി ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. തന്റെ എട്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പമുള്ള ചിത്രം ഇര്ഫാന് പങ്കുവെച്ചത്. സഫയോടൊപ്പമുള്ളത് മനോഹരമായ യാത്രയാണെന്നും മൂഡ് ബസ്റ്റര്‍,കൊമേഡിയന്‍,പ്രശ്നക്കാരി,സുഹൃത്ത്, തന്റെ കുട്ടികളുടെ ഉമ്മ തുടങ്ങി എല്ലാ റോളുകളിലും സഫ തന്റെ ആത്മാവിനെ കീഴ്പ്പെടുത്തിയെന്നും ഭാര്യയെന്ന നിലയില്‍ എട്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ നിന്നെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നുവെന്നും ഇര്ഫാന് പത്താന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.