ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിന് മഴ ഭീഷണി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐപിഎല്‍) ഉദ്ഘാടനച്ചടങ്ങിന് മഴ ഭീഷണിയാകുന്നു. നാളെ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്, അനുഷ്ക ശര്‍മ, ഷാഹിദ് കപൂര്‍, ഫര്ഹാന് അക്തര്‍ എന്നിവര്‍ പങ്കെടുക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഉദ്ഘാടന ചടങ്ങുകള്‍.
ചൊവ്വാഴ്ച കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലും ഇടിയും മിന്നലോടും കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. മഴപെയ്താല്‍ ഉദ്ഘാടനച്ചടങ്ങിലെ പ്രധാന ആകര്‍ഷണമായ ലൈറ്റ് ലേസര്‍ ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കേണ്ടിവരുമെന്ന ആശങ്കയുണ്ട്.