ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങളില്‍ തന്റെ ടീമായ കിംഗ്സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി നടന്നതായി
ഉടമകളില്‍ ഒരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ. പല മത്സരങ്ങളും മുന്‍ കൂട്ടി തീരുമാനിച്ച രീതിയിലാണ് നടന്നത്. മത്സരം തോല്‍ക്കുന്നതിനായി ടീം അംഗങ്ങളില്‍ ചിലര്‍ പല ഇടപാടുകളും നടത്തിയിരുന്നതായും പ്രീതി സിന്റ ബിസിസിഐ അറിയിച്ചു.
പ്രമുഖ താരങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ സീസണില്‍ ടീം പരാജയമായിരുന്നു. മുന്തിയ താരങ്ങളെ അണിനിരത്തിയിട്ടും അവസാന സ്ഥാനത്തായിരുന്നു കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ സ്ഥാനം. പലപ്പോഴും ടീമില്‍ എന്തക്കെയൊ നടക്കുന്നതായി തോന്നിയിരുന്നു. ടീമിന്റെ തോല്‍വിക്കായി ടീം അംഗങ്ങളായവര്‍ തന്നെ പ്രവൃക്കുകയായിരുന്നുവെന്നും പ്രീതി സിന്റ വ്യക്തമാക്കി.
പല മത്സരങ്ങളും മുന്‍ കൂട്ടി തീരുമാനിച്ച രീതിയിലാണ് നടന്നത്. ടീമിന്റെ ഉള്ളില്‍ തെറ്റായ പ്രവണതകള്‍ കണ്ടിരുന്നു. എന്നാല്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങില്ല. കഴിഞ്ഞ ഐ പി എല്‍ മത്സരങ്ങളില്‍ തിരിമറി നടന്നുവെന്നും ഇന്ത്യന്‍ ബോര്‍ഡ്സ് ആന്റി കറപ്ഷന്‍ ടീമുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല, ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ബിസിസിഐ ട്രെഷറര്‍ അനിരുധ് ചൗധരി, മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി എന്നിവരടങ്ങിയ കൂടിക്കാഴ്ചയിലാണ് പ്രീതി സിന്റ ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം രാജീവ് ശുക്ലയും അനുരാഗ് താക്കൂറും കിങ്സ് ഇലവണ്‍ പഞ്ചാബ് ടീം മാനേജ്മെന്റും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല