കാത്തിരിപ്പിന് വിരാമം; ഡല്‍ഹിക്ക് ജയം

വ്യാഴം, 16 ഏപ്രില്‍ 2015 (10:49 IST)
കഴിഞ്ഞ സീസണിലുള്‍പ്പെടെ തുടര്‍ച്ചയായി പതിനൊന്ന് മല്‍സരങ്ങള്‍ പരാജയപ്പെട്ട ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തേടി ജയമെത്തി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അഞ്ചു വിക്കറ്റ് ജയം നേടിയാണ് ഡല്‍ഹി തിരിച്ചു വന്നത്. പഞ്ചാബിന്റെ 166 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 19.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി മായങ്ക് അഗര്‍വാള്‍ (68), യുവരാജ് സിംഗ് (55), ജെപി ഡുമിനി (21) എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിയെ 19.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പിടിച്ചെടുക്കാന്‍ സഹായിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. വിരേന്ദര്‍ സെവാഗിന്റെയും (47) വൃദ്ധിമാന്‍ സാഹയുടെയും (39) ബാറ്റിങ് മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ കണ്ടെത്തിയത്. പിന്നീടെത്തിയെ മാക്സ്വെല്‍ (15), ബെയ്ലി(19) എന്നിവരുടെ മികച്ച ബാറ്റിങ്ങും സ്കോര്‍ 150 കടത്താന്‍ സഹായിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക