ഡല്‍ഹിയെ ഗെയില്‍ നാണം കെടുത്തി, യുവരാജിന് ഒന്നും ചെയ്യാനായില്ല

തിങ്കള്‍, 27 ഏപ്രില്‍ 2015 (10:07 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‍ത ഡല്‍ഹി 18.2 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്താകുകയായപ്പോള്‍ 96 റണ്‍സിന്റെ വിജയലക്ഷ്യം ബാംഗ്ലുര്‍ വെറും 10.3 ഓവറില്‍ വിക്കറ്റൊന്നും നഷ്‍ടപ്പെടാതെ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്‍ത ഡല്‍ഹി 18.2 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. കേതാര്‍ യാദവ് 33 റണ്‍സും മയാക് അഗര്‍വാള്‍ 27 റണ്‍സും നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജെപി ഡുമിനി (13), ശ്രേയസ് അയ്യര്‍ (0), ഏഞ്ചലോ മാത്യൂസ് (0), യുവരാജ് സിംഗ് (2), അമിത് മിശ്ര (2), ഷഹ്ബാസ് നദീം (2), കൗള്‍ട്ടര്‍ നീല്‍ (4) എന്നിവര്‍ ബാംഗ്ളൂര്‍ ബോളര്‍മാരുടെ മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു.
രണ്ടു വിക്കറ്റുകള്‍ വീതം നേടി വരുണ്‍ ആരോണും ഡേവിഡ് വീസും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക് നാല് ഓവറില്‍ 20 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു വേണ്ടി ഗെയ്‍ല്‍ 40 പന്തില്‍ 60 റണ്‍സും കൊഹ്‍ലി 23 പന്തില്‍ 35 റണ്‍സും നേടി പുറത്താകാതെ നിന്നു. ഗെയില്‍ 40 പന്തില്‍ ആറു ഫോറും നാലു സിക്സും പറത്തി 62 റണ്‍സെടുത്തപ്പോള്‍ ആറ് ഫോറുകള്‍ പറത്തിയ കോഹ്ലി 23 പന്തില്‍ 35 റണ്‍സാണ് കുറിച്ചത്. സുപ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ആരോണാണ് കളിയിലെ താരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക