IPL 2023 Play Off: നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദും ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. 12 കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുള്ള ഹൈദരബാദ് ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഹൈദരബാദ് ഇനി പ്ലേ ഓഫില്‍ കയറില്ല.
രണ്ട് ടീമുകളാണ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് നേരത്തെ തന്നെ പുറത്തായിരുന്നു. ഡല്‍ഹിക്കും ഇനി രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. പക്ഷേ ഈ രണ്ടിലും ജയിച്ചാലും പ്ലേ ഓഫില്‍ കയറില്ല. സണ്‍റൈസേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും മാത്രമാണ് നിലവില്‍ പുറത്തായിരിക്കുന്ന ടീമുകള്‍.