IPL 2023: ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം, ആദ്യ മത്സരത്തില്‍ തീ പാറും!

വെള്ളി, 31 മാര്‍ച്ച് 2023 (07:58 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിന് ഇന്ന് തുടക്കമാകും. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. രണ്ടാം ദിനം മുതല്‍ ദിവസവും രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30, രാത്രി 7.30 എന്നിങ്ങനെയാണ് മത്സരസമയം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. നിലവിലെ ചാംപ്യന്‍മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. നാല് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 
 
ഗുജറാത്ത് ടൈറ്റന്‍സ്, സാധ്യത ഇലവന്‍: മാത്യു വെയ്ഡ്, ശുഭ്മാന്‍ ഗില്‍, കെയ്ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായി കിഷോര്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, മുഹമ്മദ് ഷമി 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ്, സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, ബെന്‍ സ്റ്റോക്സ്, രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി, ഡ്വെയ്ന്‍ പ്രത്തോറിയസ്, ദീപക് ചഹര്‍, പ്രശാന്ത് സോളങ്കി, സിമര്‍ജീത്ത് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍