മുംബൈ പുറത്ത്, ചെന്നൈ അകത്ത്

Webdunia
വ്യാഴം, 29 മെയ് 2014 (10:55 IST)
അവിശസ്വനീയ വിജയത്തോടെ പ്ളേഓഫീല്‍ ഇടംപിടിച്ച മുംബയ് ഇന്ത്യന്‍സിനെ എലിമിനേറ്ററില്‍ ഏഴു വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍പ്പിച്ചു. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഫൈനലില്‍ ഇടം കണ്ടെത്തുന്നതിനായി നാളെ രാത്രി രാത്രി എട്ടിന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈ പഞ്ചാബിനെ നേരിടും.ഇന്നലെ മുംബയ് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഉയര്‍ത്തിയ 173/8 എന്ന സ്കോര്‍ 18.4 ഓവറിലാണ് ചെന്നൈ മറികടന്നത്.

33 പന്തില്‍ പുറത്താകാതെ 54 റണ്ണടിച്ച സുരേഷ് റയ്‌നയുടെ ബാറ്റിംഗാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ഡ്വെയ്ന്‍ സ്മിത്ത്, ഡുപ്ളെസിസ് (35), ഡേവിഡ് ഹസി (40 നോട്ടൗട്ട്) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. നാലു ഫോറും രണ്ട് സിക്സും പറത്തിയ റെയ്‌നയാണ് മാന്‍ ഒഫ് ദ മാച്ച്