രോഹിത്ത് ഉടനൊന്നും ടീമില്‍ തിരിച്ചെത്തില്ല; താരത്തിന് എന്തു പറ്റി ?
ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിനിടെ പരുക്കേറ്റ രോഹിത് ശര്‍മ്മ ഉടന്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് വ്യക്തമാക്കുന്നത്.
രോഹിത്തിന് സര്‍ജറി വേണ്ടി വന്നേക്കും. സര്‍ജറി വേണ്ട എന്നാണെങ്കില്‍ 6 മുതല്‍ 8 ആഴ്ച വരെ രോഹിതിന് കളിക്കാന്‍ പറ്റില്ല. സര്‍ജറി വേണ്ടിവന്നാല്‍ ഇതില്‍ കൂടുതല്‍ സമയമെടുക്കുമെന്നും പ്രസാദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരകളില്‍ രോഹിത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി.
പരുക്കു മൂലം ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്‌റ്റിലേക്ക് രോഹിത്തിനെ പരിഗണിച്ചിരുന്നില്ല. രോഹിത് ശര്‍മയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒമ്പതാം തിയതിയാണ് ആദ്യ ടെസ്‌റ്റ് ആരംഭിക്കുക.