ശാസ്‌ത്രിയുടെ ശമ്പളമറിഞ്ഞാല്‍ ഞെട്ടും; പുതിയ കരാര്‍ ഇങ്ങനെ!

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (16:39 IST)
ശമ്പളവും ആനുകൂല്യങ്ങളും ബിസിസിഐയില്‍ ചോദിച്ചു വാങ്ങുന്നതില്‍ കേമനാണ് രവി ശാസ്‌ത്രി. പരിശീലകന്റെ റോളിലെത്തിയ ആദ്യ ഘട്ടത്തില്‍ ടീമില ചില താരങ്ങളെ ഒപ്പം നിര്‍ത്തി ശമ്പളത്തിനായി വാദിക്കാന്‍ ശാസ്‌ത്രി മുന്നിലുണ്ടായിരുന്നു.

പരിശീലകന്റെ കുപ്പായത്തില്‍ രണ്ടാമതും എത്തുന്ന ശാസ്‌ത്രിക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയര്‍ന്ന സാലറിയാണ് ഇത്തവണ നല്‍കുക. കഴിഞ്ഞ ഏകദേശം എട്ട് കോടി രൂപയായിരുന്നു വാർഷിക വരുമാനം. പുതിയ കരാര്‍ പ്രകാരം ഏകദേശം 10 കോടിക്ക് അടുത്തായിരിക്കും ഒരു വർഷം ശാസ്‌ത്രിക്ക് ലഭിക്കുന്ന ശമ്പളം.

മുഖ്യ പരിശീലകന്റെ പ്രതിഫലം ഉയര്‍ത്തിയതിന് പുറമെ, സപ്പോര്‍ട്ട് സ്‌റ്റാ‍ഫുകളുടെ പ്രതിഫലത്തിലും വര്‍ധനവ് വരുത്തി. ബോളിംഗ് കോച്ചായ ഭരത് അരുണിനും ഫീല്‍ഡിംഗ് കോച്ചായ ആര്‍ ശ്രീധറിനും 3.5 കോടി രൂപയാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുത.

ഇന്ത്യയുടെ പുതിയ ബാറ്റിങ് കോച്ചായ വിക്രം റാത്തോറിന് 2.5 കോടിക്കും 3 കോടി രൂപയ്‌ക്ക് ഇടയിലുള്ള തുകയായിരിക്കും പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഒന്നുമുതല്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍