യുവരാജിനെയും സെവാഗിനെയും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ബുധന്‍, 4 ഫെബ്രുവരി 2015 (15:57 IST)
ഈ മാസം ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജ് സിംഗിനെയും വീരേന്ദര്‍ സേവാഗിനെയും ഒഴിവാക്കിയതിനെതിരെ മുന്‍ പാകിസ്ഥാന്‍ ഇതിഹാസ സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ രംഗത്ത്. മികച്ച പ്രതിഭയുളള ഇരുവരെയും ഒഴിവാക്കിയ സെലക്ടര്‍ ബോര്‍ഡിന്റെ നടപടി ആനമണ്ടത്തരമാണെന്ന് ഖാദിര്‍ പറഞ്ഞു.
സെവാഗും, യുവരാജുമുളള ടീമിനെ നേരിടാന്‍ ഏത് ടീമിനും ഭയം തന്നെയാണ്. ഇരുവരും താളം കണ്ടെത്തിയാല്‍ കളിയുടെ ഗതി മാറിമറിയും. യുവരാജിന് മികച്ച രീതിയില്‍ പന്തെറിഞ്ഞ് എതിര്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അസാമാന്യമായ കഴിവ് ഉണ്ട്. എന്നിട്ടും ഇരുവരെയും ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അബ്ദുള്‍ ഖാദിര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിടിവാശി മൂലമാണ് യുവരാജ് സിംഗിനെയും വീരേന്ദര്‍ സേവാഗിനെയും ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് സെവാഗ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.