ജയത്തിനു പിന്നിലെ രഹസ്യം രവി ശാസ്ത്രി വെളിപ്പെടുത്തി
ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യം പാകിസ്ഥാനെയും രണ്ടാമത് കരുത്താരായ ദക്ഷിണാഫ്രിക്കയെയും ധോണിപ്പട തോല്‍പ്പിക്കാന്‍ കാരണമായ രഹസ്യം ടീം ഡയറക്ടർ രവി ശാസ്ത്രി വെളിപ്പെടുത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം ലഭിച്ച വിശ്രമമാണ് ടീമിന് ഗുണകരാമയതെന്നാണ് ടീം ഡയറക്ടർ പറയുന്നത്.
ഒരുമാസംകൊണ്ട് ആസ്ട്രേലിയയിൽ നാല് ടെസ്റ്റുകളും തുടർന്ന് ത്രിരാഷ്ട്ര പരമ്പരയും കളിച്ച ടീമിന് അഡ്ലെയ്ഡിലെ ഒരു റിസോർട്ടിൽ സമ്പൂർണ വിശ്രമം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടെസ്‌റ്റിലും ഏകദിനത്തിലും ഏറ്റ പരാജയത്തിന്റെ സമ്മര്‍ദ്ദമകറ്റാന്‍ കഴിഞ്ഞുവെന്നും രവി ശാസ്ത്രി പറഞ്ഞു.
മനസംഘർഷവും ശാരീരിക വേദനകളും അകറ്റാൻ ഈ വിശ്രമകാലം സഹായിക്കുകയായിരുന്നു. ഇന്ത്യൻ ടീമിന് അടുത്തതായി നേരിടേണ്ടി വരുന്നത് യു.എ.ഇയെ ആണെന്നും. അവരെ വിലകുറച്ച് കാണുന്നില്ലെന്നും എല്ലാ മത്സരങ്ങളും വിജയിക്കുകയാണ് ലക്ഷ്യമെന്നും ശാസ്ത്രി പറഞ്ഞു.