ഇന്ത്യ ചാമ്പ്യൻമാരെ കണ്ടെത്തിക്കൊണ്ടേയിരിയ്ക്കും, ഫുട്‌ബോളിൽ ബ്രസീല്‍ പോലെയാണ് ക്രിക്കറ്റിൽ ഇന്ത്യ: ഗാംഗുലി

Webdunia
ഞായര്‍, 14 ജൂണ്‍ 2020 (14:11 IST)
ഫുട്‌ബോളിൽ ബ്രസീല്‍ പോലെയാണ് ക്രിക്കറ്റിൽ ഇന്ത്യ എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ക്രിക്കറ്റിൽ ആധിപത്യം പുലർത്താൻ കഴിവുള്ള മികച്ച താരങ്ങൾ ഇന്ത്യയിൽ എല്ലാ കാലത്തും ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രസീലിലെ ഫുട്ബോളുമായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിനെ താരതമ്യം ചെയ്തത്.  
 
സച്ചിനും, ദ്രാവിഡും കളി അവസാനിപ്പിച്ചപ്പോള്‍ വിരാട് കോഹ്‌ലി ടിമിലേയ്ക്ക് വന്നു. ഇന്ത്യ എന്നും ചാമ്പ്യൻമാരായ കളിക്കാരെ കണ്ടെത്തിക്കൊണ്ടിരിയ്ക്കും. ഈ ടീം കരുത്തരായി തന്നെ തുടരുകയും ചെയ്യും. ബ്രസീലിലെ ഫുട്‌ബോള്‍ പോലെ. എവിടെ നിന്നാണ് ആ കഴിവുകളെല്ലാം വരുന്നത് എന്നറിയില്ല. പക്ഷേ അത് വന്നുചേരും. ശനി, ഞായര്‍ ദിവസങ്ങളിൽ മുംബൈയിലോ ബാംഗ്ലൂരിലോ, കൊല്‍ക്കത്തയിലെ, ഡല്‍ഹിയിലോ പോയി നോക്കൂ.
 
ചെറിയ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ സ്‌കൂട്ടറിലോ കാറിലോ ക്രിക്കറ്റ് കളിക്കാനായി ഫീല്‍ഡിലേക്ക് യാത്ര ചെയ്യുന്നുണ്ടാവും. ക്രിക്കറ്റിനോടുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും അഭിനിവേഷമാണ് നമ്മുടെ രാജ്യത്തെ കളിയെ സുരക്ഷിതമാക്കുന്നത്. നമ്മളെന്നും മികച്ച ടീമായിരിക്കും. ക്രിക്കറ്റില്‍ നമ്മള്‍ കരുത്തരായ രാജ്യമായി തന്നെ തുടരുകയും, ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യും, ഗാംഗുലി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article