കോഹ്‌ലിക്ക് സെഞ്ചുറി; വിന്‍ഡീസിന് ലക്ഷ്യം 331റണ്‍സ്
വെള്ളി, 17 ഒക്‌ടോബര്‍ 2014 (15:19 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ (127) ബാറ്റിംഗ് കരുത്തില്‍ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍. ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ സുരേഷ് റെയ്‌ന (71) രഹാനെ (68) എന്നിവരും മികച്ച പ്രകടനം കാഴ്ച് വെച്ചതോടെയാണ് ഇന്ത്യന്‍ സ്കോര്‍ പറന്നുയര്‍ന്നത്. 114 ബോളിലാണ് കോഹ്‌ലി സെഞ്ചുറി നേടിയത്.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഡെയ്ന്‍ ബ്രാവോ ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് നായകന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിക്കുകയായിരുന്നു. ശിഖര്‍ ധാവാനും (35) രഹാനെയുമാണ് (68) മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പതിവിന് വിപരീതമായി രഹാനെയായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. ആദ്യ വിക്കറ്റില്‍ ഇരുവരും 70 റണ്‍സിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി. പതിനൊന്നാം ഓവറില്‍ റസ്സലിന് വിക്കറ്റ് സമ്മാനിച്ചാണ് ധവാന്‍ (35) മടങ്ങിയത്.
തുടര്‍ന്നെത്തിയ വിരാട് കോഹ്‌ലി തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. സിംഗുളുകള്‍ എടുത്ത് രഹാനെയ്ക്ക് സ്ട്രൈക്ക് കൈമാറുന്നതിനാണ് ഇന്ത്യന്‍ ഉപനായകന്‍ തുടക്കത്തില്‍ ശ്രമിച്ചത്. അതേസമയം രഹാനെ മറുവശത്ത് മികച്ച ഫോമിലായിരുന്നു. മോശം പന്തുകളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നതിലായിരുന്നു രഹാനെ. പതിയെ താളം കണ്ടെത്തിയ കോഹ്‌ലി ആക്രമണത്തിന്റെ പാതയിലേക്ക് തിരിഞ്ഞതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. സ്കോര്‍ 142 നില്‍ക്കെ 72 റണ്‍സിന്റെ കൂട്ട്ക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് രഹാനെ (68) ബെന്നിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്.
തന്റെ പഴയെ ഫോമിലേക്ക് എത്തിയ കോഹ്ലിക്ക് റെയ്‌ന എത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ വമ്പന്‍ ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. സ്കോര്‍ 280ല്‍ നില്‍ക്കെയാണ് റെയ്ന പുറത്തായത്. 138 റണ്‍സിന്റെ കൂട്ട്ക്കെട്ട് ഉണ്ടാക്കിയ ശേഷമാണ് ഈ സംഖ്യം പിറിഞ്ഞത്. പിന്നീടെത്തിയ ഇന്ത്യന്‍ നായകന്‍ ധോണിയും (6) ജഡേജയും (2) പെട്ടെന്ന് പുറത്താകുകയായിരുന്നു. അവസാന ഓവറുകളില്‍ അബാട്ടി റായിഡുവാണ് (12) കോഹ്‌ലിക്ക് പിന്തുണ നല്‍കിയത്. അവസന പന്തില്‍ കോഹ്‌ലി റണ്‍ ഔട്ടാവുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.