വിരാട് കോലി പന്തെറിയും, 6-15 ഓവറുകള്‍ക്കിടയില്‍ രണ്ട് ഓവര്‍; കാരണം ഇതാണ്

ശനി, 23 ഒക്‌ടോബര്‍ 2021 (12:25 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആറാം ബൗളര്‍ നായകന്‍ വിരാട് കോലി തന്നെയായിരിക്കുമെന്ന് ഉറപ്പായി. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യത്തിലാണ് ബൗളറുടെ ഉത്തരവാദിത്തം കൂടി കോലി ഏറ്റെടുക്കുന്നത്. പവര്‍പ്ലേയ്ക്ക് ശേഷവും ഡെത്ത് ഓവറുകള്‍ക്ക് മുന്‍പും ആയാണ് കോലി രണ്ട് ഓവര്‍ പന്തെറിയുക. 6-15 നു ഓവറുകള്‍ക്കിടയിലായിരിക്കും നായകന്റെ രണ്ട് ഓവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴാം ഓവറും 13-ാം ഓവറുമായിരിക്കും കോലി എറിയാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. പന്തെറിയാന്‍ താന്‍ തയ്യാറാണെന്ന് കോലി മുഖ്യപരിശീലകന്‍ രവി ശാസ്ത്രിയെയും ടീം മെന്റര്‍ ധോണിയേയും അറിയിച്ചിട്ടുണ്ട്. 
 
യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നത് കൂടുതലും അബുദാബിയിലെയും ദുബായിലെയും വലിയ ഗ്രൗണ്ടുകളിലാണ്. ഇത്തരം വലിയ ഗ്രൗണ്ടുകള്‍ കോലിയെ പോലെയുള്ള മീഡിയം പേസ് പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് അനുകൂല സാഹചര്യമാണ് നല്‍കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് കോലിയെ ആറാം ബൗളറായി പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ കോലി രണ്ട് ഓവറില്‍ നിന്ന് വിട്ടുകൊടുത്തത് 12 റണ്‍സ് മാത്രമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍