ഇന്ത്യ വെസ്റ്റിൻഡീസ് മത്സരം; കാര്യവട്ടത്ത് കളിക്കാനൊരുങ്ങി സഞ്ജു, സ്വിച്ച് ഓൺ ചെയ്ത് മമ്മൂട്ടി!

നീലിമ ലക്ഷ്മി മോഹൻ

വ്യാഴം, 28 നവം‌ബര്‍ 2019 (09:47 IST)
അനന്തപുരി ഒരുങ്ങി കഴിഞ്ഞു. ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി- ട്വന്റി മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ചലച്ചിത്ര താരം മമ്മൂട്ടി നിർവഹിച്ചു. ഒരിക്കല്‍ കൂടി ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. 
 
നമ്മുടെ നാട്ടിൽ ഇത്ര വലിയ മത്സരം നടക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഇന്ത്യൻ ഓപ്പണിങ് താരം ശിഖർ ധവാന് പരിക്കേറ്റതോടെയാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ചുവിനേയും ഉൾപ്പെടുത്താൻ ബി സി സി ഐ തീരുമാനിച്ചത്.
 
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ രണ്ടാം മത്സരമാണ് സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. സഞ്ചുവിന് പ്ലേയിങ് ഇലവനിൽ കളിക്കുവാനുള്ള സാധ്യത ഏറെയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കില്ല പകരം ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കും സഞ്ചുവിനെ ടീമിൽ ഉൾപ്പെടുത്തുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍