ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ സഞ്ചുവിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു മത്സരത്തിൽ കൂടി കളിക്കുവാൻ അനുവദിച്ചിരുന്നില്ല. പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും മോശം ഫോമിലുള്ള ഋഷബ് പന്തിനെ കളിപ്പിച്ചത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനെതിരെ മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെയാണ് ധവാന്റെ ഒഴിവിലേക്കായി സഞ്ചുവിനെ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ഔധ്യോഗിക തീരുമാനം ബി സി സി ഐ ഉടനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ധവാന് പകരം സഞ്ചു ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടുകയാണെങ്കിൽ സഞ്ചുവിന് പ്ലേയിങ് ഇലവനിൽ കളിക്കുവാനുള്ള സാധ്യത ഏറെയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കില്ല പകരം ബാറ്റ്സ്മാൻ എന്ന നിലയിലായിരിക്കും സഞ്ചുവിനെ ടീമിൽ ഉൾപ്പെടുത്തുക. അങ്ങനെയാണെങ്കിൽ വെസ്റ്റിൻഡീസിനെതിരെ ധവാന് പകരം ലോകേഷ് രാഹുലായിരിക്കും രോഹിത്തിനോടൊപ്പം ഓപ്പൺ ചെയ്യാനിറങ്ങുക. മൂന്നാമനായി നായകൻ വിരാട് കോലിയും,നാലാം നമ്പറിൽ ശ്രേയസ് അയ്യരും ഇറങ്ങും. മനീഷ് പാണ്ഡെ ആയിരിക്കും അഞ്ചാം നമ്പറിൽ സഞ്ചുവിന് വെല്ലുവിളിയാവുക.