ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.
വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 44 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നു. കെ.എല്‍.രാഹുല്‍ 32 പന്തില്‍ 50 നേടി. മൂന്ന് ഫോറും നാല് സിക്സുമാണ് രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഈ ടൂര്‍ണമെന്റില്‍ ആദ്യമായാണ് രാഹുലിന്റെ വ്യക്തിഗത സ്കോര്‍ രണ്ടക്കം കടക്കുന്നത്. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 30 റണ്‍സ് നേടി. രവിചന്ദ്രന്‍ അശ്വിന് ആറ് പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിന് വേണ്ടി ഹസന് മഹ്മൂദ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.