ഓസ്‌ട്രേലിയന്‍ ടീം ചതിച്ചെന്ന് കോഹ്‌ലി; വെളിവില്ലാതെ ചെയ്‌തതാണെന്നും പൊറുക്കണമെന്നും സ്‌മിത്ത്

ചൊവ്വ, 7 മാര്‍ച്ച് 2017 (19:46 IST)
ഡിആര്‍എസ് വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെയും നായകന്‍ സ്‌റ്റീവ് സ്‌മിത്തിനെയും വിമര്‍ശിച്ച് വിരാട് കോഹ്‌ലി. ഡിആര്‍എസ് അനുകൂലമാണോ എന്നറിയാന്‍ ഓസീസ് ടീം ഡ്രസിംഗ് റൂമിലേക്ക് നോക്കുന്ന രീതി പതിവാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ പതിവ് അവര്‍ തുടരുകയാണെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോള്‍ തെറ്റ് പറ്റിയാല്‍ ആ സമയത്തെ വെളിവില്ലായ്‌മ എന്നു പറയാം. എന്നാല്‍ അവര്‍ ഇത് ആവര്‍ത്തിക്കുകയാണ്. തീരുമാനങ്ങളെടുക്കാന്‍ അവര്‍ ഡ്രസിംഗ് റൂമിലേക്ക് നോക്കുന്നു.  കഴിഞ്ഞ മൂന്ന് ദിവസമായി ഇത് ആവര്‍ത്തിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു.

ഓസീസ് താരങ്ങളുടെ പ്രവര്‍ത്തി അമ്പയറോട് ഞാന്‍ പറഞ്ഞിരുന്നു. വെളിവില്ലാത്ത പ്രവര്‍ത്തിയായി ഇതിനെ കാണാന്‍ സാധിക്കില്ല. ക്രിക്കറ്റ് മൈതാനത്ത് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ഇന്ത്യന്‍ ടീം ചെയ്യില്ല. വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോഹ്‌ലി വ്യക്തമാക്കി.

അതേസമയം, തെറ്റ് ഏറ്റുപറഞ്ഞ് സ്മിത്ത് രംഗത്തെത്തി. താന്‍ ചെയ്തത് ആ സമയത്തെ ഒരു വെളിവില്ലാത്ത ഒരു പ്രവൃത്തിയായിരുന്നു. ഇനി ഒരിക്കലും താന്‍ ഇക്കാര്യം ചെയ്യില്ലെന്നും ക്ഷമപറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക