ഇതുപോലൊരു ‘ കലിപ്പന്‍ ’ ക്യാപ്‌റ്റനെ ഇന്ത്യ കണ്ടിട്ടില്ല; സ്‌മിത്ത് കെഞ്ചിയിട്ടും കോഹ്‌ലിക്ക് കുലുക്കമില്ല - ഇതാണ് കട്ട ഹീറോയിസം
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങള്‍ ഇനിമുതൽ തനിക്കു സുഹൃത്തുക്കളല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. എന്‍റെ അഭിപ്രായവും ഞങ്ങൾ തമ്മിലുള്ള ബന്ധവും മാറിക്കഴിഞ്ഞു. ടെസ്റ്റിന് മുമ്പ് പറഞ്ഞത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു.
ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തിൽ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്‌ലി പറഞ്ഞു. ഓസീസ് ക്യാപ്റ്റനെയും സഹകളിക്കാരെയും ടെസ്റ്റിനു ശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റന്റെ മറുപടി.
അതേസമയം, തെറ്റ് സമ്മതിച്ച് സ്‌റ്റീവ് സ്‌മിത്ത് രംഗത്തെത്തി. സ്വന്തം ഭാഗത്തുനിന്നു മാത്രം ചിന്തിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര മികച്ചതായിരുന്നു. മൽസരത്തിനിടെ പലപ്പോഴും വികാരത്തില്‍ മേൽ നിയന്ത്രണം നഷ്ടപ്പെട്ടു. അതിൽ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.