രോഹിത് - ഇഷാന്‍ ഓപ്പണിങ്, രാഹുല്‍ മധ്യനിരയിലേക്ക്, ഹാര്‍ദിക്കിന് പകരക്കാരനായി വെങ്കടേഷ് അയ്യര്‍; ട്വന്റി 20യില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ദ്രാവിഡ്
ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാഹുല്‍ ദ്രാവിഡ്. അടുത്ത ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുഖ്യ പരിശീലകനായ ദ്രാവിഡ് തീരുമാനിച്ചിരിക്കുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ വലിയ മാറ്റങ്ങളാണ് ദ്രാവിഡ് ഉദ്ദേശിക്കുന്നത്. ട്വന്റി 20 യില്‍ സ്ഥിരമായി ലെഫ്റ്റ് - റൈറ്റ് കോംബിനേഷന്‍ നിലനിര്‍ത്താന്‍ ദ്രാവിഡ് താല്‍പര്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഓപ്പണര്‍മാരാകും. കെ.എല്‍.രാഹുലിന് ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും.
വിരാട് കോലി ട്വന്റി 20 ടീമില്‍ തുടരും. വണ്‍ഡൗണ്‍ ആയി തന്നെയാണ് കോലി ബാറ്റ് ചെയ്യാനെത്തുക. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പമായിരിക്കും കെ.എല്‍.രാഹുലിന് സ്ഥാനം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടരും. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി വെങ്കടേഷ് അയ്യരെ ട്വന്റി 20 ടീമില്‍ നിലനിര്‍ത്താന്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും താല്‍പര്യപ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ട്വന്റി 20 യില്‍ ഇനി അവസരങ്ങള്‍ ലഭിച്ചേക്കില്ല. മുഹമ്മദ് സിറാജിനെ ട്വന്റി 20 ബൗളിങ് ലൈനപ്പില്‍ സ്ഥിരക്കാരനാക്കും. ദീപക് ചഹറിന്റെ കാര്യവും പരിഗണനയിലുണ്ട്.