സാഹ തുണയായി; ഇന്ത്യ 393നു പുറത്ത്, ലങ്കയ്‌ക്ക് ഒരു വിക്കറ്റ് നഷ്‌ടം
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 393 റൺസിന് അവസാനിച്ചു. ഒന്നം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടര്‍ന്ന ലങ്ക ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ്. അവസാന ടെസ്‌റ്റ് കളിക്കുന്ന കുമാര്‍ സംഗാക്കാരയും (24*) കുശാല്‍ സില്‍വയുമാണ് (19*) ക്രീസില്‍. ഒരു റണ്‍സെടുത്ത ദുമുതാണ് പുറത്തായത്. ഉമേഷ് യാധവിനായിരുന്നു വിക്കറ്റ്. അവസാന വിവരം ലഭിക്കുബോള്‍ ലങ്കന്‍ സ്‌കോര്‍- 47/1.
319/6 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. തുടക്കത്തിലെ ആര്‍.അശ്വിന്‍ (2) പുറത്തായെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യ സ്കോര്‍ ഉയര്‍ത്തിയത്.
സ്കോർ 321 ൽ വച്ച് അശ്വിൻ രണ്ടു റൺസുമായി മടങ്ങി. പിന്നീട് അമിത് മിശ്രയെ കൂട്ടുപിടിച്ച് വൃദ്ധിമാൻ സാഹ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ നനൂറിന് അടുത്തെത്തിയത്. 56 റൺസെടുത്ത സാഹ ഒൻപതാമനായാണ് പുറത്തായത്. മിശ്ര 24 റൺസെടുത്തു. സെഞ്ചുറി നേടിയ ലോകേഷ് രാഹുൽ (108 റൺസ്), ക്യാപ്റ്റൻ കോഹ്‌ലി (78), രോഹിത് ശർമ (79) എന്നിവർ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങി.