അതേസമയം, ഇന്നു നടക്കുന്ന മത്സരത്തിന് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പട്ടേല്‍ സംവരണ സമരക്കാരുടെ ഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് ഇത്. മത്സരത്തിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി മൂന്നു കമ്പനി സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയെയും ഒരു കമ്പനി ദ്രുതകര്‍മസേനയെയും ക്വിക് റെസ്പോണ്‍സ് സെല്ലിന്റെറ മൂന്ന് ടീമിനെയും 2000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.