ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടങ്ങൾ ജൂൺ 20 മുതൽ, "ഇനി പാക്കപോറത് യുദ്ധം"

അഭിറാം മനോഹർ
തിങ്കള്‍, 17 ജൂണ്‍ 2024 (17:48 IST)
ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനഘട്ടത്തിലായതോടെ സൂപ്പര്‍ എട്ടിലെ മത്സരങ്ങളെ പറ്റിയുള്ള ധാരണ വ്യക്തമായി. ഇന്നലെ നടന്ന ബംഗ്ലാദേശ്- നേപ്പാള്‍ പോരാട്ടത്തില്‍ വിജയിച്ചതോറ്റെ ബംഗ്ലാദേശും സൂപ്പര്‍ എട്ടില്‍ കടന്നു. ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യയും അമേരിക്കയും ഗ്രൂപ്പ് ബിയില്‍ നിന്നും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് സിയില്‍ നിന്നും വെസ്റ്റിന്‍ഡീസും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ഡിയില്‍ നിന്നും ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് സൂപ്പര്‍ എട്ടില്‍ കടന്നത്.
 
 സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് ടീമുകളാകും ഇന്ത്യയ്ക്ക് എതിരാളികള്‍. അമേരിക്ക, ഇംഗ്ലണ്ട്,വെസ്റ്റിന്‍ഡീസ്,ദക്ധിണാഫ്രിക്ക ടീമുകളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. ജൂണ്‍ 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം. ജൂണ്‍ 22ന് ബംഗ്ലാദേശിനെയും 24ന് ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് എട്ട് മണിക്കായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

Next Article