കോഹ്‌ലി അടിച്ചിരുത്തിയപ്പോള്‍ അശ്വിന്‍ എറിഞ്ഞോടിച്ചു; ന്യൂസിലന്‍ഡ് ഒരു ടീമാണോ ?

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (18:04 IST)
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസീലൻഡ് 299 റൺസിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ഇരുപതാം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആർ അശ്വിനാണ് കിവികളുടെ നടുവൊടിച്ചത്. 81 റൺസ് വിട്ട് കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികവിൽ ഇന്ത്യ 258 റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്.

സ്കോർ: ഇന്ത്യ - അഞ്ചിന് 557, വിക്കറ്റ് പോകാതെ 18, ന്യൂസീലൻഡ് 299.

ഇന്ത്യ ന്യൂസീലൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്‌ടം കൂടാതെ 18 റൺസ് എന്ന നിലയിലാണ്. മുരളി വിജയ് (11), ചേതേശ്വർ പുജാര (1) എന്നിവരാണ് ക്രീസിൽ. പരുക്കേറ്റ ഗൗതം ഗംഭീർ ആറു റണ്‍സോടെ റിട്ടയേർഡ് ഹർട്ടായി മടങ്ങി.

മാർട്ടിൻ ഗുപ്ടിൽ (72), ജെയിംസ് നീഷം (71), ടോം ലതാം (53) എന്നിവര്‍ക്ക് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. സാന്റനർ (22), ജീതൻ പട്ടേൽ (18), ബൗൾട്ട് (0), വില്യംസൻ (8), റോസ് ടെയ്‌ലർ (0), ലൂക്ക് റോഞ്ചി (0),  
വാട്‌ലിഗ് (23), ഹെൻറി (15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും (211) രഹാനെയുടെ സെഞ്ചുറിയുടെയും (188) മികവിലാണ് ഇന്ത്യ 557 റൺസ് നേടിയത്.
Next Article