ഗംഭീറിനെ തഴഞ്ഞ കോഹ്‌ലിക്ക് ഹെന്‍ട്രിയുടെ വക തിരിച്ചടി; ധവാന്‍ വീണ്ടും ‘ദുരന്തം’

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (13:40 IST)
രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീറിനെ തഴഞ്ഞ് ഇന്ത്യന്‍ കളത്തിലിറങ്ങിയ ഓപ്പണാര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റിലും പരാജയം. മത്സരത്തില്‍ 10 പന്ത് നേരിട്ട ധവാന് ഒരു റണ്‍സ് മാത്രമാണ് നേടിയത്.

ഗൗതം ഗംഭീര്‍ ടീമിലെത്തുമെന്ന് ആരാധകര്‍ കരുതിയിരുന്നുവെങ്കിലും പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും അവസാന നിമിഷം പതിവായി മോശം ഫോമില്‍ കളിക്കുന്ന ധവാനെ തന്നെ പരീക്ഷിക്കുകയായായിരുന്നു. എന്നാം പത്ത് പന്തുകള്‍ നേരിട്ട ധവാന്‍ പേസ് ബൗളര്‍ ഹെന്‍ട്രിയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു.

ഓപ്പണര്‍ ലോകേഷ് രാഹുലിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് ഗൗതം ഗംഭീര്‍ ടീമില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് ഇന്നിംഗ്സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രം കണ്ടെത്തിയ ധവാന് നറുക്ക് വീഴുകയായിരുന്നു. ഈ തീരുമാനം വീണ്ടും തെറ്റുന്ന കാഴ്‌ചയായിരുന്നു ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. ഇതോടെ ധവാനെതിരെ ഒരു പറ്റം ആരാധകര്‍ തിരിയുകയും  ചെയ്‌തു.
Next Article