ടീം ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനു കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ തുടക്കം. 400 ടെസ്റ്റ് മത്സരങ്ങളുടെ പരിചയവുമായി എത്തുന്ന ന്യൂസിലന്‍ഡാണ് ഇന്ത്യുയുടെ എതിരാളികള്‍. 500 ന്റെ തലയെടുപ്പോടെ പച്ചപ്പുല്ലുകള്‍ക്കിടയില്‍ ഇറങ്ങുന്ന കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം അഭിമാനകരമായ വിജയമാണ് മനസില്‍ കുറിച്ചിരിക്കുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ക്രിക്കറ്റിന് ജീവവായു പകരില്ല. അതിനാല്‍ കൈമെയ് മറന്ന് പോരാടാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും സംഘവും.
ഒന്നാം ഇന്നിങ്ങ്സില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. 32 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അവസാന വിവരം ലഭിക്കുമ്പോള്‍ പതിമൂന്ന് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 14 റണ്‍സുമായി മുരളി വിജയ്യും നാല് റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍.