കുക്കിനെ പുറത്താക്കാനുള്ള തന്ത്രം എന്റേതല്ലായിരുന്നു; ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഫീല്‍ഡ് ഒരുക്കിയതാരെന്ന് കോഹ്‌ലി വ്യക്തമാക്കി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ ജയത്തിന് ആധാരമായത് ഇംഗ്ലീഷ് നായകന്‍ അലിസ്‌റ്റര്‍ കുക്കിന്റെ വിക്കാറ്റായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കുക്കിന്റെ വിക്കറ്റ് എടുക്കാനുള്ള തന്ത്രമൊരുക്കിയത് ചേതേശ്വർ പൂജാരയായിരുന്നു. നിര്‍ണായകമായ നാലാം ദിവസത്തിന്റെ അവസാന നിമിഷം കുക്കിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചതെന്നും കോഹ്‌ലി പറഞ്ഞു.
കുക്കിനെതിരെ ഇത്തരത്തില്‍ ഫീല്‍ഡ് ക്രമീകരിച്ചാല്‍ വിക്കറ്റ് നേടാന്‍ കഴിയില്ലെന്ന് പൂജാര എന്നോട് വ്യക്തമാക്കി. ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ കൂടുതല്‍ നിര്‍ത്തി ഫീല്‍ഡ് ക്രമീകരണത്തില്‍ ചെറിയ മാറ്റം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുകയും സ്‌പിന്നര്‍മാരെ ഉപയോഗിച്ച് അദ്ദേഹത്തെ പൂട്ടുകയുമായിരുന്നു. ഈ നീക്കമായിരുന്നു കുക്കിന്റെ വിക്കറ്റിന് കാരണമായതെന്നും കോഹ്‌ലി പറഞ്ഞു.