രോഹിത് ശര്‍മയുടെ ഷോട്ട്; ക്രിക്കറ്റ് ലോകം ചൂട് പിടിക്കുന്നു

വെള്ളി, 20 മാര്‍ച്ച് 2015 (17:02 IST)
ഇന്ത്യ - ബംഗ്ലദേശ് ക്വാര്‍ട്ടർ ഫൈനൽ മല്‍സരത്തില്‍ രോഹിത് ശര്‍മ പുറത്തായ പന്ത് നോബോള്‍ വിളിച്ചതിനെ തുടര്‍ന്ന് ഐസിസിയില്‍ ഭിന്നത രൂക്ഷം. അമ്പയറിംഗ് തെറ്റായിരുന്നുവെന്ന് ബംഗ്ലാദേശുകാരനായ ഐസിസി പ്രസിഡന്‍റ് മുസ്തഫ കമാല്‍ വ്യക്തമാക്കുബോള്‍ ഇന്ത്യക്കാരനായ ഐസിസി ചെയർമാൻ എൻ ശ്രീനിവാസൻ അമ്പയറിംഗ് ശരിയായിരുന്നുവെന്നാണ് പറഞ്ഞത്.

ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയിലാണ് താന്‍ പ്രതികരിക്കുന്നത്. രോഹിത് പുറത്തായ പന്ത് നോബോള്‍ വിളിച്ച തീരുമാനത്തെ കുറിച്ച് ഐസിസി അന്വേഷിക്കണം. മത്സരത്തില്‍ അമ്പയര്‍മാര്‍മാര്‍ക്ക് ഏകപക്ഷിയമായ അജന്‍ഡ ഉണ്ടായിരുന്നുവെന്നും മുസ്തഫ കമാല്‍ പറഞ്ഞു. അതേസമയം അമ്പയറുടെ നിലാപാടിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസ്സന്‍ വ്യക്തമാക്കി.

റൂബലിന്റെ പന്തില്‍ നാല്‍പ്പതാം ഓവറില്‍ ഷോട്ടിന് ശ്രമിച്ച രോഹിത് ഡീപ് മിഡ്‌വിക്കറ്റില്‍ ക്യാച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ആ പന്ത് നോബാളായിരുന്നുവെന്ന് അമ്പയര്‍ അലീം ധാര്‍ വിധിച്ചു. ഉടന്‍ തന്നെ ബംഗ്ലാദേശ് നായകൻ മൊര്‍താസ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രോഹിത് 90 റണ്ണെടുത്തു നിൽക്കെയായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. അപ്പോള്‍ ഇന്ത്യ മൂന്നിന് 183 റണ്‍സ് എന്ന നിലയിലായിരുന്നു. അമ്പയര്‍മാർക്കെതിരെ ബംഗ്ലദേശിലെങ്ങും പ്രതിഷേധം ശക്തമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക