നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്ണുമായി വൃദ്ധിമാന്‍ സാഹയുടമാണ് ക്രീസില്‍. 158 പന്തില്‍ പന്ത്രണ്ട് ഫോറുള്‍പ്പെടെയാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 517ന് 148 റണ്‍സ് പിന്നിലാണ് ഇന്ത്യയിപ്പോള്‍.
നേരത്തെ ഏഴിന് 517 എന്ന നിലയില്‍ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍ മുരളി വിജയും(53) ശിഖര്‍ ധവാന്‍ 25 റണ്‍സുമെടുത്തു പുറത്തായി. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരയും(73) റണ്‍സ് നേടി ഇന്നിംഗ്‌സിന് കരുത്ത് പകരുകയായിരുന്നു.
വിജയ് ഹസാരയ്ക്കും സുനില്‍ ഗവാസ്കറിനും ശേഷം ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവുമായി കോഹ്‌ലി. ടെസ്റ്റ് കരിയറിലെ കോഹ്‌ലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയക്ക് വേണ്ടി നഥാന്‍ ലിയോണും മിച്ചല്‍ ജോണ്‍സണും രണ്ട് വിക്കറ്റ് വീഴ്ത്തി. റ്യാന്‍ ഹാരിസിനാണ് ഒരു വിക്കറ്റ്.