ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ 444 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയിലാണ്. 21 റണ്‍സ് നേടിയ ക്രിസ് റോജേഴ്‌സാണ് പുറത്തായത്. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും (64*)
ഷെയ്‌ന്‍ വാട്‌സണുമാണ് (33*) ക്രീസില്‍.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 369 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. തലേ ദിവസത്തെ സ്കോറിനോട് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ (43) ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. വൃദ്ധിമാന്‍ സാഹ (25) റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യന്‍ വിക്കറ്റുകള്‍ നിരനിരയായി കൂടാരം കയറുകയായിരുന്നു. വാലറ്റത്ത് മുഹമ്മദ് ഷാമി (34) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയുടെ റണ്‍ നിരക്ക് മെച്ചപ്പെടുത്തിയത്.
സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെ (115) കരുത്തിലാണ് ഇന്ത്യ തുടക്കത്തില്‍ പിടിച്ച് കയറിയത്. ടെസ്റ്റ് കരിയറിലെ കോഹ്‌ലിയുടെ ഏഴാം സെഞ്ചുറിയാണിത്.