ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണര്‍ മുരളി വിജയ്ക്ക് (139) സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന ഭേദപ്പെട്ട അവസ്ഥയിലാണ്. രഹാനെയും (75*) രോഹിത് ശര്‍മയുമാണ് (26*) ക്രീസില്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി മെല്ലെ തുടങ്ങിയ ധവാനും മുരളി വിജയിയും പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ച് കളിച്ച ഇരുവരും 56 റണ്‍സിന്റെ കൂട്ട്ക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും ധവാന്‍ (24) പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ പുജാര താളം കണ്ടെത്തിയെങ്കിലും (18) പുറത്താകുകയായിരുന്നു.
കഴിഞ്ഞ ടെസ്‌റ്റിലെ സെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച കോഹ്‌ലി മുരളിക്കൊപ്പം ക്രീസില്‍ നിലയുറച്ചുവെങ്കിലും തണുപ്പന്‍ മട്ടിലായിരുന്നു. ഇരുവരും പ്രതിരോധത്തില്‍ ഊന്നിയുള്ള പ്രകടനം തുടര്‍ന്നതോടെ സ്കോര്‍ ബോര്‍ഡ് പതിയെ മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ 19 റണ്ണില്‍ നില്‍ക്കെ കോഹ്‌ലി കൂടാരം കയറുകയായിരുന്നു. പിന്നീടാണ് ഇന്ത്യക്ക് ശ്വാസം കിട്ടിയ കൂട്ട്ക്കൊട്ട് ഉണ്ടായത്. വിജയിക്ക് മികച്ച പിന്തുണയുമായി അജങ്ക്യ രഹാനെ ക്രീസില്‍ എത്തിയതോടെ സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിക്കുകയായിരുന്നു. 124 റണ്‍സിന്റെ കൂട്ട്ക്കെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് മുരളി വിജയ് പുറത്തായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.