ഇന്ത്യ തിരിച്ചടിക്കുന്നു; മുരളി വിജയ്ക്കും പൂജാരക്കും അര്‍ധസെഞ്ച്വറി

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (10:22 IST)
ഓസ്ട്രേലിയക്കെതിരായി നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. ക്യാപ്‌റ്റന്‍ വിരാട് കോ‌ഹ്‌ലിയും (48) അജിന്‍ക്യ രഹാനെയുമാണ് (19) ക്രീസില്‍.

നേരത്തെ ഏഴിന് 517 എന്ന നിലയില്‍ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍ മുരളി വിജയും(53) ശിഖര്‍ ധവാന്‍ 25 റണ്‍സുമെടുത്തു പുറത്തായി. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജാരയും(73) റണ്‍സ് നേടി ഇന്നിം‌ഗ്‌സിന് കരുത്ത് പകരുകയായിരുന്നു. ഓസീസിനുവേണ്ടി മിച്ചല്‍ ജോണ്‍സണും റ്യാന്‍ ഹാരിസും നഥാന്‍ ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.