ഇന്ത്യ പൊരുതുന്നു; കോഹ്‌ലിക്കും, രഹാനെയ്ക്കും സെഞ്ചുറി

Webdunia
ഞായര്‍, 28 ഡിസം‌ബര്‍ 2014 (13:38 IST)
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ടീം തീരിച്ചു വരുന്നു. 530 റണ്‍സ് എന്ന ആതിഥേയരുടെ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 482 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോഹ്‌ലിയുടെയും അജിങ്ക്യ രഹാനെയുടെയും സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ എട്ടുവിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ ലീഡ് മറികടക്കുക എന്നത് ദിഷ്കരമാണ്. മറികടന്നാലും മിലച്ച ലീഡ് കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല.
 
ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നാം ദിനം 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍ മുരളി വിജയ് (68), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകളാണ് രാവിലെ തന്നെ വീണത്. മൂന്നാം ദിനത്തിലെ രണ്ടാം പന്തിലാണ് പൂജാര പുറത്തായത്.  71 പന്താണ് പൂജാര നേരിട്ടത്. തൊട്ടുപിന്നാലെ മികച്ച ഇന്നിംഗ്സ് പടുത്തുയര്‍ത്തിക്കൊണ്ടിരുന്ന മുരളി വിജയും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഈ സമയം 147 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
 
പിന്നീട് കൂട്ടു ചേര്‍ന്ന വിരാട് കോലിയും അജിങ്ക്യ രഹാനെയും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുള്ള മികച്ച പോരാട്ടമാണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 73.6 ഓവറില്‍ തന്നെ 250 റണ്‍സ് കടത്തി. 127 പന്തില്‍ നിന്ന് രഹാനെ സെഞ്ചുറി നേടിയപ്പോള്‍ കോഹ്‌ലി 166 പന്തില്‍ നിന്നമാണ് സെഞ്ച്വറി നേടിയത്. കോഹ്‌ലിയുടെ പരമ്പര്യിലെ മൂന്നാമത്തെ സെഞ്ചുറിയാണിത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.