ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ വെറും 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഏകദിനത്തില്‍ അതിവേഗം ജയം കരസ്ഥമാക്കുന്ന റെക്കോര്‍ഡാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ നേടിയത്. നേരത്തെ 14.4 ഓവറില്‍ 93 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ന്യൂസിലന്‍ഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.