ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്‌റ്റില്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയുടെ കരുത്തില്‍ കംങ്കാരു പട കൂറ്റന്‍ സ്‌കോറിലേക്ക്. ഡേവിഡ് വാര്‍ണര്‍ (131*), നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് (60*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 238 എന്ന മികച്ച നിലയിലാണ്.
ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഓപ്പണര്‍ തുടങ്ങിയത്. സ്കോര്‍ 50തില്‍ നില്‍ക്കെയാണ് റോഗഴ്‌സ് (9) കുടാരം കയറിയത്. അതേസമയം മറുവശത്ത് തന്റെ പതിവ് രീതിയായ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണര്‍ ഇന്ത്യന്‍ ബൌളര്‍മാരെ നിലം തൊടിയിക്കാതെ തകര്‍ക്കുകയായിരുന്നു.
ഇതിനിടെയില്‍ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ വാട്ട്‌സണ്‍ പുറത്തായെങ്കിലും വാര്‍ണര്‍ സെഞ്ചുറി നേടുകയായിരുന്നു. ക്യാപ്ടൻ ധോണിയുടെ അഭാവത്തിൽ വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലാണ് ടീം ഇന്നിറങ്ങിയത്. വൃദ്ധിമാൻ സാഹയായിരിക്കും ധോണിക്ക് പകരക്കാരൻ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.