IND vs SL: നായകൻ്റെ ഇന്നിങ്ങ്സുമായി രോഹിത്, തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് ഇന്ത്യ

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (20:36 IST)
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ശ്രീലങ്കക്കെതിരായ നിർണായക പോരാട്ടത്തിൽ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് ഇന്ത്യ. തുടക്കത്തിലെ ടീമിലെ പ്രധാന താരങ്ങളായ കെ എൽ രാഹുൽ, വിരാട് കോലി എന്നിവരെ നഷ്ടമായെങ്കിലും നായകൻ്റെ ഇന്നിങ്ങ്സുമായി രോഹിത് കളം നിറഞ്ഞതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
 
12 ഓവർ പിന്നിടുമ്പോൾ 110 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും അർധസെഞ്ചുറിയുമായി രോഹിത് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഇന്ത്യൻ ടീമി ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് പകരം ആർ അശ്വിനാണ് കളിക്കുന്നത്. ശ്രീലങ്കൻ ടീമിൽ മാറ്റമില്ല. 72 റൺസെടുത്ത രോഹിത്താണ് പുറത്തായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍