IND vs AFG: മൂന്നാം ടി20യിൽ സഞ്ജുവിനെ കളിപ്പിക്കരുത്: ആകാശ് ചോപ്ര

അഭിറാം മനോഹർ

ബുധന്‍, 17 ജനുവരി 2024 (16:12 IST)
അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന്. ബെംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ താരമായ ജിതേഷ് ശര്‍മ നിരാശപ്പെടുത്തി എന്നതും പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു എന്നതും സഞ്ജുവിന് അനുകൂല കാരണങ്ങളാണ്. അതിനാല്‍ സഞ്ജുവടക്കം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന താരങ്ങള്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കും
 
മൂന്നാം ടി20യില്‍ സഞ്ജുവിന് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ സഞ്ജുവിന് ഇന്ത്യ അവസരം നല്‍കരുതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ അഭിപ്രായം. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ജിതേഷ് സീറ്റ് ഉറപ്പിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കുന്നത് ജിതേഷിനോട് ചെയ്യുന്ന നീതികേടാകുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ജിതേഷിന് ഒരൊറ്റ മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തിരുത്തന്നത് ശരിയല്ലെന്നും മൂന്ന് മത്സരങ്ങളിലെ എങ്കിലും പ്രകടനം വിലയിരുത്തി വേണം തീരുമാനമെടുക്കാനെന്നും സഞ്ജു സാംസണും തന്റെ കരിയറില്‍ ഏറെ ആഗ്രഹിച്ചത് ഇതേ കാര്യമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍