ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാമത്. 922 പോയിന്റുമായി വിരാട് ഒന്നാമത് തുടരുമ്പോള്‍ 913 പോയിന്റുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് മൂന്നാമത്.
മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയും യുവതാരവുമായ ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തുണ്ട് എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. നാലം സ്ഥാനത്ത് സ്റ്റീവ് സ്മിത്ത് (857), അഞ്ചാമത് ഹെന്റി നിക്കോള്‍സ് (778), ആറാമത് ജോ റൂട്ട് (763), ഏഴാമത് ഡേവിഡ് വാര്‍ണര്‍ (756) എന്നിവരാണ് മുന്‍ നിരയിലുള്ളത്.