ശുഭ്മാന്‍ ഗില്‍ ആയിരിക്കും രോഹിത്തിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ അജിത് അഗാര്‍ക്കര്‍ ഗില്ലിന് പകരം മറ്റൊരു താരം ഓപ്പണ്‍ ചെയ്യണമെന്നാണ് അഭിപ്രായപ്പെടുന്നത്. മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുക എന്നാണ് അഗാര്‍ക്കറിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഐപിഎല്ലിലും ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കണമെന്ന അഭിപ്രായം അഗാര്‍ക്കര്‍ മുന്നോട്ടുവച്ചത്.