ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തി

Webdunia
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (15:56 IST)
ഐസിസി ഏകദിന റാങ്കിംഗില്‍ ടീം ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇംഗ്‌ളണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളാണ് ഇന്ത്യക്ക് നേട്ടത്തിന് കരുത്തായത്.

ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. അതെസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഇംഗ്‌ളണ്ടിലെ ടെസ്റ്റ് തോല്‍വിയില്‍ നാണക്കേടിറ്റെ പടു കുഴുയില്‍ നില്‍ക്കുന്ന ടീം ഇന്ത്യക്ക് ലഭിച്ച ആശ്വാസമാണ് ഐസിസി ഏകദിന റാങ്കിംഗിലെ മുന്നേറ്റം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.