ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഒന്നാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഹാഷിം ആംല മൂന്നാമതാണ്.
ഏകദിന റാങ്കിംഗില്‍ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലാണ് കുറച്ചു നാളുകളായി മത്സരം നടക്കുന്നത്. ലോകോത്തര താരങ്ങളായ ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. തുടര്‍ച്ചയായി മികച്ച സ്‌കോറുകള്‍ കണ്ടെത്തുന്നതാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിനെ പട്ടികയില്‍ ഒന്നാമത് നിലനിര്‍ത്തുന്നത്.
ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും (ഏഴ്), ശിഖര്‍ ധവാനും (എട്ട്) ആദ്യ പത്തിലുണ്ട്. ബൗളിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല.
റാങ്കിംഗില്‍ ഓസ്‌ട്രേലിയ (124) ഒന്നാമത് നില്‍ക്കുമ്പോള്‍ ന്യൂസിലന്‍ഡിനും (113) പിന്നിലാണ് ഇന്ത്യ (110). 109 പോയന്റുമായി ദക്ഷിണാഫ്രിക്ക തൊട്ടു പിന്നിലുള്ളത് ഇന്ത്യക്ക് ആശങ്ക പകരുന്നുണ്ട്.
ഇംഗ്ലണ്ട് (107), ശ്രീലങ്ക (101), ബംഗ്ലാദേശ് (98), വെസ്‌റ്റ് ഇന്‍ഡീസ് (94) എന്നിങ്ങനെയാണ് അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലെത്തിയ മറ്റ് ടീമുകള്‍. പാകിസ്ഥാന്‍ ഒന്‍പതാം സ്ഥാനത്താണ്.