2021ലെ ഐസിസി ടി20 ഇലവനെ പ്രഖ്യാപിച്ചു, ബാബർ അസം നായകൻ, ഒറ്റ ഇന്ത്യൻ താരത്തിനും ഇടമില്ല

Webdunia
ബുധന്‍, 19 ജനുവരി 2022 (17:42 IST)
2021ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാൻ നായകൻ ബാബർ അസം നായകനാകുന്ന ടീമിൽ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഓസ്ട്രേലിയയില്‍ നിന്ന് രണ്ട് പേരും, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓരോ കളിക്കാരുമാണ് ഇടം നേടിയത്. ഒരൊറ്റ ഇന്ത്യൻ താരത്തിനും ലിസ്റ്റിൽ കയറാനായില്ല.
 
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാാ മുഹമ്മദ് റിസ്‌വാനുമാണ് ഐസിസി ടി20 ടീമിലെ ഓപ്പണര്‍മാര്‍. വണ്‍ഡൗണായി ക്യാപ്റ്റന്‍ ബാബര്‍ അസം എത്തുമ്പോൾ നാലാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രമെത്തും. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ള മറ്റ് താരങ്ങൾ.
 
പേസര്‍മാരായി ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ബംഗ്ലാദേശിന്‍റെ മുസ്തഫിസുര്‍ റഹ്മാന്‍, പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി എന്നിവര്‍ ഇടം നേടിയപ്പോള്‍ സ്പിന്നര്‍മാരായി ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസിയും ഇടം പിടിച്ചു.
 
ടി20 ലോകകപ്പിലെയും കഴിഞ്ഞ വർഷത്തെ മറ്റ് മത്സരങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ടീം തിരെഞ്ഞെടുത്തത്.ഇന്ത്യക്ക് പുറമെ ടി20 ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് ഒരു കളിക്കാരന്‍ പോലും ഐസിസി ടീമിൽ ഇടം നേടിയില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article