മിച്ചല്‍ ജോണ്‍സണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (14:37 IST)
ഓസ്ട്രേലിയന്‍ പേസ് ബൌളര്‍ മിച്ചല്‍ ജോണ്‍സനെ ഈ വര്‍ഷത്തെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ഐസിസിയുടെ ടെസ്റ്റ്  ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അംഗീകാരത്തിനും ജോണ്‍സനാണ് അര്‍ഹനായത്.

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അംഗീകാരം രണ്ടുതവണ നേടുന്ന രണ്ടാമത്തെ ഓസീസ് താരമാണ് മുപ്പത്തിമൂന്നുകാരനായ ഈ ഓസീസ് പേസ് ബൌളര്‍. 2009 ലും ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ മിച്ചല്‍ ജോണ്‍സനായിരുന്നു. വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനങ്ങള്‍ തുടരുന്ന ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് മികച്ച ഏകദിന താരം.

വിജയിയെ കണ്ടെത്താനുള്ള വോട്ടിങ് കാലയളവില്‍ (26 ഓഗസ്റ്റ് 2013 മുതല്‍ 17 സെപ്തംബര്‍ 2014) മിച്ചല്‍ ജോണ്‍സണ്‍ 15.23 ശരാശരിയില്‍ 59 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ഏകദിനത്തില്‍ 16 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും സ്വന്തമാക്കിയതുമാണ് ഈ വര്‍ഷത്തെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് മിച്ചല്‍ ജോണ്‍സനെ തെരഞ്ഞെടുക്കാന്‍ കാരണമായത്. ഇതിനു മുമ്പ് റിക്കി പോണ്ടിങും രണ്ടു തവണ (2006, 2007) ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.