“ ഞാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു, പക്ഷേ ആ ഇന്നിംഗ്‌സ് എന്നെ ഞെട്ടിച്ചു”; വെളിപ്പെടുത്തലുമായി കോഹ്‌ലി
തിങ്കള്‍, 5 ജൂണ്‍ 2017 (15:33 IST)
ആരാധകര്‍ കാത്തിരുന്ന മത്സരത്തില്‍ പാകിസ്ഥാനെ പരജയപ്പെടുത്തിയ പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ കാരണമായത് യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണെന്ന് ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.
മത്സരത്തില്‍ എല്ലാ താരങ്ങളും അവരുടേതായ പങ്ക് വഹിച്ചുവെങ്കിലും യുവിയുടെ പ്രകടനം മനോഹരമായിരുന്നു. പാക് ബോളര്‍മാര്‍ എറിഞ്ഞ യോര്‍ക്കര്‍ പോലും അദ്ദേഹം ബൌണ്ടറി കടത്തി. കളിയുടെ ഗതി തിരിച്ചുവിടാന്‍ ശേഷിയുള്ള അദ്ദേഹത്തിന്റെ പ്രകടനം പാകിസ്ഥാനെതിരെയും കണ്ടുവെന്നും കോഹ്‌ലി പറഞ്ഞു.
ഞാന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴാണ് യുവി തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തത്. ഇതോടെ എനിക്ക് ആത്മവിശ്വാസത്തില്‍ എത്തിച്ചേരാന്‍ സാധിച്ചു. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഫീല്‍ഡിംഗില്‍ കുറച്ച് ശ്രദ്ധ കൂടി പുലര്‍ത്തിയാല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കുമെന്നും വിരാട് വ്യക്തമാക്കി.
പാക് ബാറ്റ്‌സ്‌മാന്‍മാര്‍ സ്‌പിന്നിനെ നേരിടുന്നതില്‍ മികവുള്ളവരായതിനാലാണ് രവിചന്ദ്ര അശ്വിനെ അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കി ഫാസ്‌റ്റ് ബോളറെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. മത്സരം ജയിക്കണമെങ്കിൽ ഇത്തരം ചില നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.