റെയ്‌ന പുറത്തായപ്പോള്‍ സംഭവിച്ചത്; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇടം ലഭിച്ചത് എങ്ങനെയെന്ന് ധവാന്റെ വെളിപ്പെടുത്തല്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഹായിച്ചത് ഐപിഎല്‍ മത്സരങ്ങളില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണെന്ന് ശിഖര്‍ ധവാന്‍.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ നല്ല ഓര്‍മ്മകള്‍ ഇപ്പോഴും മനസിലുണ്ട്. ഐപിഎല്ലില്‍ ഹൈദരാബാദിനായി പുറത്തെടുത്ത മികച്ച പ്രകടനം സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും ധവാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഐ പി എല്ലില്‍ കിടിലന്‍ പ്രകടനം പുറത്തെടുത്ത സുരേഷ് റെയ്‌നയടക്കമുള്ള താരങ്ങളെ സെലക്‍ടര്‍മാര്‍ തഴഞ്ഞപ്പോള്‍ യുവരാജ് സിംഗും ധവാനും ടീമില്‍ എത്തുകയായിരുന്നു.