ആൻഡേഴ്സണ് സാധിക്കും എങ്കിൽ എനിക്കും സാധിക്കും, ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കുമെന്ന് ശ്രീശാന്ത്

ബുധന്‍, 1 ഏപ്രില്‍ 2020 (13:22 IST)
കൊച്ചി: ഐപിഎല്ലിൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ലഭിച്ച വിലക്ക് ഈ വർഷം സെപ്തംബറോടെ അവസാനിക്കും. സെപ്തംബറിശേഷം ഇന്ത്യയ്ക്കായി വീണ്ടും കളിയ്ക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ. 37ആം വയസിൽ ജെയിംസ് ആൻഡേഴ്സണ് സ്ഥിരതയോടെ കളിക്കാൻ സാധിക്കുന്നു എങ്കിൽ തനിക്കും ഇന്ത്യക്കായി കളിയ്ക്കാൻ സാധിക്കും എന്നാണ് ശ്രീശാന്തിന്റെ പക്ഷം.
 
‘വിലക്ക് പിൻവലിച്ചതോടെ പുതിയൊരു ഇന്നിങ്സിലേക്ക് കടക്കുകയാണ് ഞാൻ. ഒരിക്കലും തോറ്റു പിൻമാറില്ല. 37ആത്തെ വയസിൽ സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും കളിക്കുന്ന ജെയിംസ് ആൻഡേഴ്സനാണ് എന്റെ മാതൃക. അദ്ദേഹത്തിന് സാധിക്കുമെങ്കിൽ തീർച്ചയായും എനിക്കും സാധിക്കും. ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഏതെങ്കിലം കൗണ്ടിക്കായി രണ്ടു സീസണെങ്കിലും കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. ഇതുവരെ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി'. ശ്രീശാന്ത് പറഞ്ഞു.
 
2013ലെ ഐപിഎൽ വാതുവയ്പ് കേസിൽ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ വലിയ നിയമ പോരാട്ടം തന്നെ ശ്രീശാന്ത് നടത്തി. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. ഈ വർഷം സെപ്തംബറൊടെ വിലക്ക് അവസാനിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍