ആരെയും പേടിക്കാതെ ഫ്രീയായി കളിക്കാനാണ് എനിക്ക് ലഭിച്ച ഉപദേശം: യശ്വസി ജയ്സ്വാൾ

തിങ്കള്‍, 27 നവം‌ബര്‍ 2023 (13:58 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ ഓപ്പണിംഗ് താരമായ യശ്വസി ജയ്‌സ്വാള്‍ പുറത്തെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 235 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ 25 പന്തില്‍ 53 റണ്‍സുമായി യശ്വസി മികച്ച പ്രകടനമായിരുന്നു നടത്തിയത്.
 
ഇന്ത്യന്‍ ടീമിലെത്തി അധികകാലമായില്ലെങ്കിലും മികച്ച പ്രകടനങ്ങളാണ് താരം പുറത്തെടുക്കുന്നത്. തന്റെ സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ ടീം അനുവാദം തന്നതാണ് ഇതിന് കാരണമെന്നാണ് യുവതാരം പറയുന്നത്. ഞാന്‍ എന്റെ ഷോട്ടുകളാണ് കളിക്കാന്‍ ശ്രമിച്ചത്. ടീമിനെ കുറിച്ച് അധികം ചിന്തിക്കാതെ ഫിയര്‍ലെസ്സായും ഫ്രീയായും കളിക്കാനാണ് ടീം ക്യാപ്റ്റനും കോച്ചും തന്നോട് ആവശ്യപ്പെട്ടിരുന്നതെന്ന് ജയ്‌സ്വാള്‍ പറയുന്നു. ഷോട്ടുകളും ഫിറ്റ്‌നസ്സും മെച്ചപ്പെടുത്താന്‍ താന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും മത്സരശേഷം ജയ്‌സ്വാള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍